നിന്റെ ചുണ്ടിലെ പ്രണയം
ഞാനൊപ്പിയെടുത്തപ്പോൾ,
ആ കണ്ണുകളുടെ പിടച്ചിൽ
മനസ്സിലെന്തോ കോറിയിട്ടു.
മങ്ങിയ,അവ്യക്തമായ എന്തോ...
പിന്നീടൊരിക്കലും
എന്റെ ചുംബനങ്ങളിൽ
നീ പ്രതിഷേധത്തിന്റെ
മിഴികളുയർത്തിയില്ല.
പക്ഷെ
കീഴടങ്ങലിന്റെ ആവർത്തനങ്ങൾ
തീർക്കുന്ന നിസ്സഹായമായ കരച്ചിൽ
എനിക്കു കേൾക്കമായിരുന്നു.
ആഴത്തിൽ മുറിവുകൾ തീർക്കുന്ന ഒന്ന്.!!!

No comments:
Post a Comment