SWATHISHAN

Thursday, September 8, 2011

"പ്രണയം"


നിന്‍റെ ചിരിയില്‍ ഞാന്‍ കാണുന്നതെന്തോ
അതാണ്‌ പ്രണയം
നിന്‍റെ ഓരോ സ്പര്‍ശനത്തിലും ഞാന്‍ അറിയുന്നതെന്തോ
അതാണ്‌ പ്രണയം
നിന്‍റെ ഓരോ വാക്കിലും ഞാന്‍ കേള്‍ക്കുന്നതെന്തോ
അതാണ്‌ പ്രണയം
എന്നും എപ്പോഴും നാം പങ്കിടുന്നതെന്തോ
അതാണ്‌ പ്രണയം


പ്രണയം ചുംബനം ആവശ്യപ്പെടുന്നില്ല
സ്വീകരിക്കുന്നതെയോള്ളു
പ്രണയം ആലിംഗനം ആവശ്യപ്പെടുന്നില്ല
നല്കുന്നതെയോള്ളു
അനുവാദം വാങ്ങാതെ നീ എന്നെ ചുംബിക്കുമ്പോള്‍
അനുവാദമില്ലാതെ നീ എന്നെ പുണരുമ്പോള്‍
അറിയുന്നു ഞാന്‍ നിന്‍ പ്രണയം.


"കാത്തിരിക്കും ഞാന്‍ ഈ വീഥിയില്‍ നീ വരുവോളം"


കണ്ണ് നീരിനു മുന്‍പില്‍ തോക്കുക സ്നേഹമുള്ള ഹൃദയമാണ്,
പക്ഷെ...
സ്നേഹമുള്ള ഹൃദയത്തെ മനസിലാക്കാന്‍ ചിലപ്പോള്‍ ആ കണ്ണുനീരിനു കഴിഞ്ഞെന്നു വരില്ല....


" That is LOVE" ..


ഇനിയും ഈ മരച്ചില്ലകള്‍ പൂക്കും...
ഈ ഇടവഴികള്‍ കാത്തു നില്‍ക്കും
നമുക്ക് വേണ്ടി....

പക്ഷെ .., പറഞ്ഞു തീരാത്ത
സ്വകാര്യങ്ങളുമായി നീ ഇനി
എന്നാണ് എന്നോടൊപ്പം......?

കാത്തിരിക്കുകയാണ് ഞാന്‍
സൂര്യനെ കാത്തിരിക്കുന്ന
സൂര്യകാന്തി പൂവിനെ പോലെ.....

കാത്തിരിക്കും ഞാന്‍ നീ വരുവോളം ഈ
വീഥിയില്‍ ........