SWATHISHAN

Sunday, July 31, 2011

എന്നും നിനക്കായ് ....

നീ ഇല്ലാത്ത ലോകവും,നിന്റെ ഓര്‍മകളില്ലാത്ത നിമിഷവും എനിക്കില്ല....
പിന്നെ എന്തിനാണ് നീ കൂടെ ഇല്ലാത്ത ഒരു ജീവിതമെനിക്ക് ....
ഒരു പൂക്കാലം പോലെ നാം നെഞ്ചിലേറ്റിയ സ്വപ്‌നങ്ങള്‍
ഇനി നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍ മാത്രമെന്ന്
ഞാനെങ്ങിനെ വിശ്വസിക്കും .....

എങ്കിലും നിന്‍ ഓര്‍മകളെ താലോലിച് ഈ ജന്മം ഒകെയും കാത്തിരിക്കാം ഞാന്‍ ..
നിനക്ക് വേണ്ടി ..



അരികിലിലെങ്കിലും അറിയുന്നു ഞാന്‍ നിന്റെ സാനിദ്യം.....


വളരെ മുന്‍പേ കണ്ടുമുട്ടിയിരുന്നെന്കില്‍ എന്ന് ......
ഞാന്‍ പലപ്പോഴും ആഗ്രഹിച്ചിരുന്നു .......
ഞാന്‍ ആഗ്രഹിച്ചതെല്ലാം നിന്നിലുണ്ട് .......
വര്‍ഷങ്ങളുടെ യാത്രക്കിടയില്‍ ........
ആ മുഖമൊന്നു കാണാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു .......
കഴിഞ്ഞു പോയ ഏതോ ജന്മത്തില്‍ ......
എന്റ്റെ കൈകളില്‍ നിന്നും മഞ്ഞിന്‍ മേഘം പോലെ .......
മാഞ്ഞു പോയ മുഖം അത് നീ തന്നെയാണ് ........
എന്നാണു ആദ്യമായി കണ്ടു മുട്ടിയത്‌ .......
അറിയില്ല ........ ഒന്നെനിക്കറിയാം ......
എന്റെ ജീവിതം തന്നെ നീയാണ് .......

നീയില്ലാത്ത യാത്രയിലും ....
നിന്നിലേക്കുള്ള യാത്രയിലും....
ഞാന്‍ ഏകനായിരുന്നു...
പോകുന്നിടത്തെല്ലാം നിന്റെ സാന്നിധ്യം
ഞാനറിയുന്നു....
ഒന്ന് തിരിഞ്ഞു നോക്കു..
നിന്‍റെ പിറകില്‍ ഞാനാണ്‌
നിന്‍റെ ഗന്ധം ശ്വാസമാക്കി
ഞാന്‍ നിന്‍റെ പിറകിലുണ്ട്
നൊമ്പരങ്ങളില്‍ സാന്ത്വനത്തിന്‍റെ കുളിര്‍കാറ്റു പോലെ ഈ ഞാന്‍ എന്നും നിന്റെ കൂടെ തന്നെയുണ്ടാകും ....
എന്നും നിന്റെ മാത്രം സ്വാതിഷാന്‍....



Saturday, July 30, 2011

സ്നേഹത്തിന്റെ കാത്തിരുപ്പ്

അന്നെന്‍ ആത്മാവില്‍ മുട്ടിവിളിച്ചൊരു
ആ ദിവ്യമാം പ്രേമത്തെ ഓര്‍മിക്കുന്നു

പൂനിലാവെത്തിയാല്‍ പൊള്ളുന്ന നെറ്റിയില്‍...
ആദ്യത്തെ ചുംബനം ശൂക്ഷിക്കുന്നു
വെര്‍പിരിഞ്ഞുവെങീലും നീ ഏന്നിലേല്‍പിച്ച
വേദന ഞാനിന്നും സൂക്ഷിക്കുന്നു
എന്റെ വേദന ഞാനിന്നും സൂക്ഷിക്കുന്നു .....
മനസ്സില്‍ ഇടം നേടിയവര്‍
പാതി വഴിയില്‍ വെച്ച പിരിയുമ്പോള്‍
സ്നേഹം നിറഞ്ഞ ഓര്‍മ്മകള്‍
അവരെ പിരിയാന്‍ അനുവദിക്കില്ല
സ്നേഹം സത്യമെങ്കില്‍ മാത്രം...!

ആത്മാവിൻ തണലിൽ നഷ്ട്സ്വപ്നങ്ങൾ
കൂട്‌ കൂട്ടുമ്പോൾ എന്റെ കണുനീരിന്റെ സ്പർശ്ശനത്താൽ
നിന്റെ ഹൃദയം നനയുമ്പോൾ ഓർക്കുക....
നിന്നെ ഞാൻ ഒത്തിരി സ്നേഹിച്ചിരുന്നു...

എന്ന് നിന്റെ മാത്രം സ്വാതിഷാന്‍"


Friday, July 29, 2011

" നമ്മുടെ മോഹങ്ങള്‍ "





ചിറകറ്റു വീഴുന്ന മോഹങ്ങള്‍ നല്‍കുന്ന വേദനയും പേറി നില്ക്കുമ്പൊള്‍
എന്നെ തഴുകി പൊകുന്ന കുളിര്‍ കാറ്റിനും കണ്ണുനീരിന്‍റെ നനവ് .....
ഞാനറിയുന്നു ആഗ്രഹങള്‍ വേദനകള്‍ മാത്രം നല്‍കുന്നു .
അറിഞുകൊണ്ട് വേദനിക്കാന്‍ എല്ലാവരും ഇഷ്ടപ്പെടുന്നു
ഈ ഞാനും..ഒര്മിക്കുവാനും ഓമനിക്കുവാനും
എന്റെ ജീവിതത്തില് വളരെ കുറച്ചേ ഉള്ളു
എന്നാല് അതൊക്കെ ഇന്നും ഞാന്
മുത്തുപോലെ കാത്തുസൂക്ഷിക്കുകയാണ്.......
എല്ലാ വേര്‍പാടും വേദനകളാണ് സമ്മാനിക്കുന്നത് കൈ വീശി കണ്ണ് നിറഞ്ഞു ദൂരേക്ക്‌ നടന്നു നീങ്ങുന്ന വിട പറയലിന്‍റെ വേദന എങ്കിലും ആ കനലുകളില്‍ കണ്ണുനീര്‍ അണക്കാത്ത വേദനയാല്‍ ഉരുകാത്ത ചില സ്വപ്‌നങ്ങള്‍ ഉ
ണ്ട്.

എന്റെ എല്ലാം നീയാണ് .....


എനിക്ക് വേണ്ടത് നിന്ടെ പക്കലുണ്ട്
അതായത് നിന്റെ മനസ്സ് ആ സ്നേഹം
പ്രതീക്ഷ കൈവിടാതെ .. ഒരല്‍പ്പനേരം
നിന്‍ ചാരത്തിരിക്കുവാന്‍ മോഹം..
നിനച്ചിരിക്കാത്ത നേരത്തു
പതിയെ പെയ്ത ചാറ്റല്‍ മഴയില്‍
പാതി നനവോടെന്‍ ഉള്ളം കുളിര്‍ത്തു . .
...ഇത്തിരി മോഹമെന്നോണം ഞാന്‍
അറിയാതെ മനസ്സില്‍ പറഞ്ഞു പോയ്. .
കാത്തിരിക്കും നിനക്കായ്‌ ഈ ജീവിതം മുഴുവന്‍
നിന്റെ മാത്രം സ്വാതിഷാന്‍....

ഓര്‍മ്മകള്‍ തഴുകുമ്പോള്‍







വേര്പടൊരു നൊമ്പരമായ് മാറുമ്പോള്‍ ....


ഓര്‍മ്മകള്‍ ഒരു തേങ്ങലായി തഴുകുമ്പോള്‍ ....

മിഴികളില്‍ കണ്ണ് നീര്‍ ഒഴുകുമ്പോള്‍
മനസ്സില്‍ നീയുണ്ടാകും ..

സ്നേഹത്തോടെ സമര്‍പ്പിക്കുന്നു ശുഭ രാത്രി
"സ്വാതിഷാൻ"



Monday, July 25, 2011

നിനക്കായ് കാത്തിരിക്കുന്ന മനസ്സ്




ഒരു കൊച്ചു കാറ്റിന്റെ തള്ളലില്‍ പോലും ഞാന്‍,
കുളിരണിഞ്ഞുലയുന്നതെന്തിനാവാം…
ആയിരം മാരിവില്‍ കണ്ടിട്ടും നിറയാതെ,
കണ്ണുകള്‍ തിരയുന്നതാരെയാവാം…
രാത്രിയില്‍ കനവുകള്‍ കാണാതെ എന്തിനാം
ഉണരുവാന്‍ വെമ്പി കിടക്കുന്നതും..
കുടയെടുക്കാതെന്തിനീ, മഴ പെയ്യും നേരത്ത്,
വഴിയില്‍ ഞാനാരെയോ കാക്കുന്നതും…
തനിയെ നടക്കുമ്പോള്‍ വിരലുകള്‍ പതിയേതോ,
സ്പര്‍ശനം നേടാന്‍ കൊതിക്കുന്നതും ..
എത്ര കണ്ടിട്ടും മതി വരാതെന്തിനാം
നിന്‍ ചിത്രം നോക്കിയിരിക്കുന്നതും..
പറയുവാനൊത്തിരി മനസ്സില്‍ കരുതിയും,

വാക്കുകള്‍ ചുണ്ടിലായ് തങ്ങുന്നതും
നിന്റെ മിഴികള്‍ തന്‍ ആഴങ്ങളിലെങ്ങോ,
ആണ്ടു ഞാന്‍ പോവുന്ന പോലാവുന്നതും
അറിയില്ലിതാണോ പ്രണയത്തിന്‍ ഭാവങ്ങള്‍
അറിയുന്നുവെങ്കില്‍ ഞാന്‍ അറിയാതെ എങ്ങാണ്ടോ..
"നിന്റെ മാത്രം സ്വാതിഷാന്‍"

കാലങ്ങളായുള്ള എന്റെ പ്രതീക്ഷ നീ മാത്രം ....



"സ്നേഹത്തിന്റെ ഭാഷ എനിക്കറിയില്ല...
സ്നേഹത്തിന്റെ സംഗീതം എനിക്കറിയില്ല ...പക്ഷെ സ്നേഹിച്ചവരെ മറക്കാതിരിക്കാന്‍ എനിക്കറിയാം ...അവര്‍ എന്നെ വേദനിപ്പിച്ചാല്‍ പോലും ". കുറഞ്ഞനാളുകള്‍കൊണ്ട്താലോലിക്കാനും, ശകാരിക്കാനും,ഒരുപാട്ഓര്‍മ്മകള്‍
ബാക്കിയാക്കിതന്നുകൊണ്ട് അവള്‍ പോയി.
ഇപ്പഴും അവള്‍ ഇന്നുവരും നാളെവരും എന്നപ്രതീക്ഷയില്‍കാത്തിരിക്കുകയാണ്
ഞാന്‍....വരും വരാതിരിക്കില്ല
പ്രതീക്ഷ മാത്രമാശ്രയം.
"സ്വാതിഷാന്‍"
എന്റെ ഹൃദയത്തിന്റെ താക്കോല്‍ "സ്വാതിഷാന്‍"


സ്നേഹത്തിന്റെ ഓര്‍മ്മകള്‍....


സ്നേഹത്തിന്റെ പ്രതിഭലം കണ്ണീരാണ്...
പക്ഷെ ആ കണ്ണീരിനു ഒരു സുഖമുണ്ട്...
നനയുമ്പോഴും,
എന്റെ കവിളിന് ആ കണ്ണുനീര് ചൂട് പകരുന്നു...
ആ ചൂടില്, ഞാന് അറിയുന്ന സുഖത്തിനു,
ഒരുപാട് അര്‍ത്ഥങ്ങളുണ്ട്.......
ഒരുപാട് ആശ്വാസങ്ങളുണ്ട്....
ഒരു പക്ഷെ എന്റെ കണ്ണീരില് മറ്റാരൊക്കെയോ
മഴവില്ല് കാണുന്നുണ്ടാകും....
രോക്കെയോ ചിരിക്കുന്നുണ്ടാവും...
അതിനുമപ്പുറം എനിക്കെന്തു വേണം ?
സ്നേഹം എന്നെ കരയിച്ച്ചോട്ടെ........
പക്ഷെ ഞാന് സ്നേഹിക്കുന്നവര് കരയാതിരിക്കട്ടെ
ഞാന് കരയാം എല്ലാവര്ക്കും വേണ്ടി.......
സ്നേഹിക്കാന് മാത്രം അറിയാവുന്ന ഒരു നല്ല സുഹൃത്.!!

സ്വാതിഷാന്‍"





സ്വപ്‌നങ്ങള്‍....




സ്വപ്‌നങ്ങള്‍ ജീവിതത്തിനു പ്രതീക്ഷ നല്‍കുന്നു ...എന്റെ സ്വപ്നങ്ങളില്‍ നീയായിരുന്നു .... എന്റെ നിശബ്ദതയിലെ പദസ്വനം നീയായിരുന്നു ... നീ നീമാത്രം...
"സ്വാതിഷാന്‍"
262 participants on this conversation

കാലങ്ങള്‍ മാഴ്ച്ചാലും മാറാത്ത സ്നേഹം ....




കാലം എത്ര കഴിഞ്ഞാലും
പൂക്കള്‍ എത്ര
കൊഴിഞ്ഞാലും
നിറം മങ്ങാത്ത മയില്‍‌പീലി
തുണ്ടുപോലെ എന്റെ
നസ്സില്‍ കാത്തു
വയ്കും ഞാന്‍
നിന്നോടുള്ള
സൗഹൃദം .

"സ്വാതിഷാന്‍"

Sunday, July 24, 2011

എന്റെ പ്രണയം .....


കണ്ണ് നീരിനു മുന്‍പില്‍ തോക്കുക സ്നേഹമുള്ള ഹൃദയമാണ്,
പക്ഷെ...
സ്നേഹമുള്ള ഹൃദയത്തെ മനസിലാക്കാന്‍ ചിലപ്പോള്‍ ആ കണ്ണുനീരിനു കഴെഞ്ഞെന്നു വരില്ല....
ഒരു പൂക്കാലം പോലെ നാം നെഞ്ചിലേറ്റിയ സ്വപ്‌നങ്ങള്‍
ഇനി നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍ മാത്രമെന്ന്
ഞാനെങ്ങിനെ വിശ്വസിക്കും
"സ്വാതിഷാന്‍"

Saturday, July 23, 2011

" നിനക്കായ് എന്റെ കാത്തിരിപ്പ്‌ "

ഓര്‍മകളുടെ ഇടവഴിയിലുടെ നടന്നാല്‍
എവിടയോക്കയോ അവളുടെ കലോച്ചകേള്‍ക്കാം
അതെന്നെ വല്ലാതെ അസ്വസ്ഥനാക്കുന്നു...
ഇപ്പോഴും അവള്‍ എന്‍റെ എല്ലാമെല്ലാം ആണ്..
എന്നിട്ടും എന്നെ തനിച്ചാക്കി അവള്‍
എങ്ങോട്ടോ പറന്നു പോയി.
മനസ്സു തുറന്നു സ്നേഹിക്കുന്ന സ്നേഹം പൂര്‍ണ്ണ മനസ്സോടു കൂടി വാങ്ങുക . കാരണം ആ സ്നേഹം ചിലപ്പോള്‍ ജീവിതത്തില്‍ പിന്നീടു ഒരിക്കലും തിരികെ കിട്ടില്ല