SWATHISHAN

Monday, July 25, 2011

നിനക്കായ് കാത്തിരിക്കുന്ന മനസ്സ്




ഒരു കൊച്ചു കാറ്റിന്റെ തള്ളലില്‍ പോലും ഞാന്‍,
കുളിരണിഞ്ഞുലയുന്നതെന്തിനാവാം…
ആയിരം മാരിവില്‍ കണ്ടിട്ടും നിറയാതെ,
കണ്ണുകള്‍ തിരയുന്നതാരെയാവാം…
രാത്രിയില്‍ കനവുകള്‍ കാണാതെ എന്തിനാം
ഉണരുവാന്‍ വെമ്പി കിടക്കുന്നതും..
കുടയെടുക്കാതെന്തിനീ, മഴ പെയ്യും നേരത്ത്,
വഴിയില്‍ ഞാനാരെയോ കാക്കുന്നതും…
തനിയെ നടക്കുമ്പോള്‍ വിരലുകള്‍ പതിയേതോ,
സ്പര്‍ശനം നേടാന്‍ കൊതിക്കുന്നതും ..
എത്ര കണ്ടിട്ടും മതി വരാതെന്തിനാം
നിന്‍ ചിത്രം നോക്കിയിരിക്കുന്നതും..
പറയുവാനൊത്തിരി മനസ്സില്‍ കരുതിയും,

വാക്കുകള്‍ ചുണ്ടിലായ് തങ്ങുന്നതും
നിന്റെ മിഴികള്‍ തന്‍ ആഴങ്ങളിലെങ്ങോ,
ആണ്ടു ഞാന്‍ പോവുന്ന പോലാവുന്നതും
അറിയില്ലിതാണോ പ്രണയത്തിന്‍ ഭാവങ്ങള്‍
അറിയുന്നുവെങ്കില്‍ ഞാന്‍ അറിയാതെ എങ്ങാണ്ടോ..
"നിന്റെ മാത്രം സ്വാതിഷാന്‍"

No comments:

Post a Comment