

പറയാതെ അറിയാതെ നീ പോയതല്ലേ മറു വാക്കു മിണ്ടാഞ്ഞതല്ലേ ഒരു നോക്കു കാണാതെ നീ പോയതല്ലേ ദൂരേക്കു നീ മാഞ്ഞതല്ലേ


എന്റെ ജീവന്റെ ജീവന്‍ ....അത് പോയി....ഒരിക്കലും ജീവന്‍ നഷ്ടമാകാത്ത...മരണം കടന്നു വരാത്ത..ഒരുപിടി ഓര്‍മ്മകള്‍ നല്‍കിക്കൊണ്ട്......ഇനി എന്റെ ജീവനില്ലാത്ത ശരീരത്തില്‍ ജീവനുള്ള കുറെ ഓര്‍മ്മകളും...ഒരിക്കലും ജീവന്‍ വയ്ക്കാത്ത കുറെയേറെ സ്വപ്നങ്ങളും മാത്രം ബാക്കി ......
ഞാന്‍ കണ്ട...നിന്നോട് പറഞ്ഞ....എന്റെ സ്വപ്‌നങ്ങള്‍...അവയ്ക്ക് ഒരിക്കലും മരണമില്ല...കാരണം അവയൊന്നും ഒരിക്കലും സത്യമാവുകയില്ലല്ലോ..!!എന്നെന്നും ...മനോഹരമായ സ്വപ്നങ്ങളായി അവ അവശേഷിക്കും....കാലമെത്ര കഴിഞ്ഞാലും അവയ്ക്ക് പഴമ ഉണ്ടാവില്ല...എന്റെ പുതിയ സ്വപ്നങ്ങളോട് ഒപ്പം ..അവയും ഉണ്ടാകും..പുതുമയോടെ തന്നെ..!!
എന്നോ ഒരിക്കല്‍ പെട്ടെന്ന് എന്റെ ജീവിതത്തിലേക്ക് വന്നു വീണതാണ് നീ....അല്ല.. നീ പോലും അറിയാതെ കൊണ്ടുവന്നതാണ് ഞാന്‍ നിന്നെ....പക്ഷെ ഇപ്പോള്‍ പോകുമ്പോള്‍......എന്നില്‍ നിന്നും അകലുന്നത് എന്റെ ജീവനാണ് എന്ന് ഞാന്‍ അറിയുന്നു...ശരിക്കും അറിയുന്നു....
ഓരോ ദിവസം കഴിയുന്തോറും നിന്നെ കൂടുതല്‍ സ്നേഹിക്കാനല്ലാതെ..ഓര്‍ക്കാനല്ലാതെ....സ്വപ്നം കാണാനല്ലാതെ....വേറൊന്നിനും എനിക്ക് കഴിയുന്നില്ല....ഇത് ഞാന്‍ എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചതല്ല....ഞാന്‍ പോലും അറിയാതെ എന്റെ ഹൃദയം സ്വയം ഏറ്റെടുത്തതാണ്.....മറ്റൊന്ന് പറഞ്ഞു പഠിപ്പിക്കാന്‍ എനിക്കറിയില്ല... അത് കൊണ്ട് എന്തെങ്കിലും കാര്യമുണ്ടാകുമോ??കാരണം...ആ ഹൃദയം എന്റെ ഈ ശരീരത്തിലല്ലേ...ഈ വട്ടന്റെ ശരീരത്തില്‍...!!അപ്പോള്‍ ആ ഹൃദയത്തിനും വട്ടു പിടിച്ചില്ലെന്കിലെ അത്ഭുതമുള്ളൂ.
..
ഒറ്റപ്പെട്ട ജീവിതം....കേള്‍ക്കുമ്പോള്‍ രസമുണ്ട് അല്ലെ....ആ ജീവിതവും ഒരു രസമാണ്...ഒരു സുഖമാണ്...മരണത്തെക്കാള്‍ സുന്ദരമായ ഒരു അനുഭൂതി...!!!നീ പറഞ്ഞത് ശരിയാണ്...എനിക്ക് പണ്ടേ എന്തോ കുഴപ്പമുണ്ടായിരുന്നിരിക്കണം ....ചുരുക്കിപ്പറഞ്ഞാല്‍ മുഴുത്ത ഭ്രാന്ത് അല്ലെ..??ശരിയാണ്....ആയിരുന്നിരിക്കണം...എന്റെ വീട്ടുകാര്‍ക്ക് പോലും മനസ്സിലാകാഞ്ഞത് നിനക്ക് മനസ്സിലായല്ലോ....!!അവര്‍ക്കെങ്ങനെ മനസ്സിലാകാന്‍...അല്ലെ..അത് മനസ്സിലാകാന്‍ സാധ്യത ഉള്ളത് നിനക്ക് മാത്രമല്ലേ...എന്റെ ഉള്ളില്‍ ഉള്ളത് അവര്‍ക്കറിയില്ലല്ലോ....
എന്റെ മരിക്കാത്ത സ്വപ്നങ്ങള്‍ക്ക് പക്ഷെ എന്നും സ്ഥാനം ഇടുങ്ങിയ കല്ലറയ്ക്കുള്ളില്‍...ഓര്‍മ്മകള്‍ എന്ന വാടാത്ത പൂക്കള്‍ കൊണ്ട് എന്നും അതിനെ അലങ്കരിക്കാം.....എന്റെ ശരീരവും...രക്തവും എന്നും ആ പൂക്കള്‍ക്ക് വെള്ളവും വളവുമാകട്ടെ......
ഇതാ എന്റെ ദേവത പറന്നകലുന്നു...എന്നത്തേയും പോലെ തന്നെ ഇപ്പോളും...എപ്പോളും...എനിക്ക് അത് നോക്കി നില്‍ക്കാന്‍ മാത്രമേ കഴിയുകയുള്ളല്ലോ....എവിടെക്കാണ് എങ്കിലും അവിടെയെല്ലാം അവളെ ഒരുപാടൊരുപാട് സ്നേഹിക്കുന്ന ആളുകള്‍ ഉണ്ടാകും ...കാരണം....
she is my
'..ANGEL..'
"അതെ ..എന്നില്‍ നിന്നും പറന്നകലുന്ന എന്റെ മാത്രം ദേവത...."
നിന്റെ ചിരിയില്‍ ഞാന്‍ കാണുന്നതെന്തോ ![]() |
എന്റെ ഉള്ളൊന്നു പിടഞ്ഞാല്‍ , കരളൊന്നു കലങ്ങിയാല്‍ നിന്റെതും പിടഞ്ഞിരുന്നു , കലങ്ങിയിരുന്നു....എന്നിട്ടും ഇന്നെന്റെ ഒച്ചയില്ലാ കരച്ചില്‍പോലും എന്തേ നീ അറിയുന്നില്ല ! എന്റെ ഓരോ നിനവുകളും പറയാതെ തന്നെ നീ അറിഞ്ഞിരുന്നു ഇന്നോ എന്റെ ഹൃദയം കീറി പറിഞ്ഞു ചോരയൊലിപ്പിക്കുമ്പോഴും നീ എന്തേ വരാത്തേ ഇന്നും എന്നും നിനക്കായ് ഞാന്‍ കാത്തിരിക്കുന്നു !! എന്നിട്ടും എന്തേ എന്റെ സ്വാതി വാവാച്ചിക്ക് പറ്റിയത് ?? സാരമില്ല കാത്തിരിക്കാം എത്ര നാള്‍ വരെയും എന്റെ വാവാച്ചി വരുന്നതും നോക്കി എന്ന് നിന്റെ മാത്രം ഷാന്‍ അല്ല സ്വാതിഷാന്‍" Set a place for me in your heart and not in your mind for the mind easily forgets but the heart always remembers ![]() |
. "ഒരു നിമിഷം മതി ഒരു പാട് ഇഷ്ടം തോന്നാന്‍ .... ഒരു മിനുറ്റ് മതി പിണങ്ങാന്‍ .... പിണക്കം മാറാന്‍ കുറച്ചുദിവസം മതി.... പക്ഷെ.... ഒരു ജന്മം മുഴുവനും എടുത്താലും ഇഷ്ട്ടപെട്ടയളെ മറക്കാന്‍ നമുക്ക് കഴിയില്ല...!! ജീവതം ഒരിക്കല്‍ മാത്രം. നാളെ നമ്മള്‍ കാണുമോ എന്നറിയില്ല. ഈ ജീവിതയാത്രയില്‍... സ്വപ്നങ്ങളുടെയും, മോഹങ്ങളുടെയും സുന്ദര സ്വപ്നവുമായിഎന്നും നിന്റെ മാത്രം
സ്വാതിഷാന്‍....
|