SWATHISHAN

Wednesday, July 6, 2011

ഓര്‍മ്മകള്‍....

ചില ഇഷ്ടങ്ങള്‍ അങ്ങനെയാണ് ... അറിയാതെ അറിയാതെ നമ്മള്‍ ഇഷ്ടപ്പെട്ടു പോകും എനെ തനിച്ചാക്കി നീ പോയി അല്ലെ ഒരു നേര്‍ത്ത പുഞ്ചിരിയും..ഒരു നൂറു മോഹങ്ങളും നല്‍കി നീ ദൂരേക്ക് മറയുമ്പോള്‍..ഈ നനുത്ത ഏകാന്തതയില്‍ ഞാന്‍ ഒറ്റക്ക് ആണ്.....ഒറ്റക്ക്

“ ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം....

എന്നാത്മാവിന്‍ നഷ്‌ടസുഗന്ധം...”

ഓര്‍മ്മകള്‍,

ഒരു കൊഴിഞ്ഞ ഇലയില്‍ നിന്നു

പിറക്കുന്നു.

നനഞ്ഞ കണ്‍പീലിയുടെ

ഏകാന്തതയില്‍ നിന്നും,

വിരല്‍തുമ്പില്‍ പിടയുന്ന-

സ്പര്‍ശത്തില്‍ നിന്നും,

വാക്കിലുറയുന്ന-

മൗനത്തില്‍ നിന്നും,

ഓര്‍മ്മകള്‍....

ഉടഞ്ഞ കണ്ണാടിക്കാഴ്ച പോലെ...

ഓര്‍മ്മ:ഓര്‍മിക്കുവാന്‍ ഒന്നുമില്ലാത്തതായ് ആരുമില്ല....ഓരോ ചിന്തയും ഓരോ ഓര്‍മ്മയാണ്‌..ഗ്രഹാതുരത്വം ഉണര്‍ത്തുന്ന ഒരു ഓര്‍മക്ക് മുന്‍പില്‍ ...

സമര്‍പ്പിക്കുന്നു...സ്നേഹപൂര്‍വം

(SWATHISHAN)

No comments:

Post a Comment